തിരുവനന്തപുരം:കെഎസ്ആര്‍ടിസിയിലെ എല്ലാ പുരുഷ ജീവനക്കാര്‍ക്കിടയില്‍ ബ്രത്ത്അനലൈസര്‍ പരിശോധന നിര്‍ബന്ധമാക്കണമെന്ന തീരുമാനത്തിനെതിരെ തൊഴിലാളിസംഘടനകള്‍ രംഗത്ത്.ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ തീരുമാനത്തിനെതിരെ കെഎസ്ആര്‍ടിസി എപ്ലോയീസ് അസോസിയേഷന് സിഐടിയു ജനറല്‍ സെക്രട്ടറി ഹണി ബാലചന്ദ്രന് പ്രതികരണവുമായി രംഗത്തെത്തി.
ജീവനക്കാര്‍ മദ്യപിച്ച് ജോലിക്കെത്തുന്നത് തടയുന്നതിന്റെ ഭാഗമായെടുത്ത തീരുമാനമാണിത്. എന്നാല്‍ എല്ലാവരെയും പരിശോധിക്കുന്നത് ആത്മാഭിമാനത്തെ ബാധിക്കും.എല്ലാ ജീവനക്കാരിലും പരിശോധന നടത്തണമെന്ന നിര്‍ദേശത്തിനെതിരെയാണ് തൊഴിലാളി സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.സംശയം തോന്നുന്നവരെ മാത്രം പരിശോധിക്കുന്ന പഴയ രീതി തന്നെ തുടരണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.
ജീവനക്കാരുടെ മോശം പ്രവണതയെ വിമര്‍ശിച്ച് മന്ത്രിയും രംഗത്തെത്തിയിരുന്നു.ഡ്യൂട്ടിക്കെത്തുമ്പോള്‍ മദ്യപിച്ചെന്നു കണ്ടെത്തിയാല്‍ ഒരു ദിവസത്തേക്കും ജോലിക്കിടയില്‍ പിടിക്കപ്പെട്ടാല്‍ അഞ്ചുദിവസത്തേക്കും മാറ്റിനിര്‍ത്തും.ആ ദിവസത്തെ സര്‍വീസ് പെന്‍ഷനുപോലും കണക്കാക്കില്ലെന്നും മന്ത്രി പറഞ്ഞു.മദ്യപിച്ച് ജോലിക്കെത്തുന്നവരും ഡ്യൂട്ടിക്കിടയില്‍ ലഹരി ഉപയോഗിക്കുന്നവരും കെഎസ്ആര്‍ടിസിയിലുണ്ടെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
യാത്രക്കാരോട് മോശമായി പെരുമാറുന്നതും ഡ്യൂട്ടിക്കിടയില്‍ മദ്യപിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും തൊഴിലാളി സംഘടന വ്യക്തമാക്കി. ജീവനക്കാരില്‍ ചെറിയവിഭാഗം മാത്രമാണ് ക്രമക്കേട് കാണിക്കുന്നത്. ഇതുവരെ പരിശോധിച്ചിരുന്നത് മദ്യപിച്ചിട്ടുണ്ടെന്ന് സംശയമുള്ളവരെ മാത്രമായിരുന്നു. കെഎസ്ആര്‍ടിസിയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാത്ത ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. ആണെങ്കിലും ജീവനക്കാരെ ഒന്നടങ്കം പരിശോധിക്കുന്നതും ആക്ഷേപിക്കുന്നതും ശരിയല്ലെന്നും ജീവനക്കാര്‍ പറഞ്ഞു.