ജിത്തു അഷറഫിന്റെ സംവിധാനത്തില്‍ ഷാഹി കബീര്‍ തിരക്കഥ രചിക്കുന്ന കൈംത്രില്ലര് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.കുഞ്ചാക്കോ ബോബന്, പ്രിയാമണി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മാര്ട്ടിന് പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്ട്ടിന് പ്രക്കാട്ടും ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിബി ചാവറയും രഞ്ജിത്ത് നായരും ചേര്‍ന്നാണ് നിര്‍മാണം. ‘പ്രണയ വിലാസം’ എന്ന ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ ദുബായില്‍ മലയാളി യുവാവ് അന്തരിച്ചു

ചിത്രം ഇമോഷണല്‍ ക്രൈം ത്രില്ലര്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ‘കണ്ണൂര്‍ സ്ക്വാഡ്’ന്റെ സംവിധായകന് റോബി വര്‍ഗീസ് രാജാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.ജഗദീഷ്, മനോജ് കെയു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്, വിഷ്ണു ജി വാരിയര്‍, അനുനാഥ്, ലേയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.