ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഏറെ സിനിമ പ്രേമികൾ കാത്തിരിന്നിട്ടുണ്ടെങ്കിൽ അത് മോഹൻലാൽ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന് വേണ്ടി ആയിരുക്കും. അത്രമേൽ സ്വീകാര്യതയാണ് ചിത്രത്തിന്റെ ഓരോ അപ്ഡേഷനും കിട്ടുന്നത് . ഇപ്പോഴിതാ അത്തരത്തിൽ ഒരു അപ്ഡേഷന് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തക്കർ .എംമ്ബുരാനിലെ ടൊവിനോ തോമസിന്റെ കാരക്ടർ പോസ്റ്ററാണ് ടൊവിനോയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്തിരിക്കുന്നത് .
ലൂസിഫറിൽ ജിതിൻ രാംദാസ് എന്ന കഥാപാത്രമാണ് ടോവിനോ കൈകാര്യം ചെയ്തിരുന്നത് കൂടാതെ ടൊവിനോയുടെ പ്രകടനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.രണ്ടാം ഭാഗത്തിലും പുതിയൊരു വേഷപ്പകർച്ചയില്‍ എത്തുന്ന ടൊവിനോയുടെ കാരക്ടർ പോസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. കാരക്ടർ പോസ്റ്ററിന് സൂചന നല്കി ഒരു പോസ്റ്റർ അണിയറപ്രവർത്തകർ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ‘ദൈവപുത്രൻ വരട്ടെ’ എന്നായിരുന്നു പോസ്റ്ററിന്റെ അടിക്കുറിപ്പ്. ഇത് ചിത്രത്തിന്റെ ടീസറാണോ പ്രൊമോ സോംഗാണോ ട്രെയിലറാണോ എന്നിങ്ങനെയുള്ള നിരവധി സംശയങ്ങളും ആരാധകർക്കുണ്ടായിരുന്നു. മാർച്ച് 27-ന് ഇതിനെല്ലാം ഉള്ള ഉത്തരവുമായി എമ്പുരാൻ തീയേറ്ററുകളിൽ എത്തും.