ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ ജാവലില്‍ ത്രോയില്‍ ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം.89.49 മീറ്റര്‍ എറിഞ്ഞാണ് നീരജ് രണ്ടാമതെത്തിയത്.ഈ സീസണില്‍ താരത്തിന്റെ മികച്ച ദൂരമാണിത്.അവസാന ശ്രമത്തിലാണ് നീരജ് 89.49 മീറ്റര്‍ ദൂരം കണ്ടെത്തിയത്.90.61 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രാനഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ് മീറ്റ് റെക്കോര്‍ഡോടെ ഒന്നാമത്തെത്തി.ജര്‍മന്‍ താരം ജൂലിയന്‍ വെബര്‍ 87.08 മീറ്റര്‍ ദൂരം എറിഞ്ഞ് മൂന്നാം സ്ഥാനമുറപ്പിച്ചു.