പാലക്കാട് : ടോൾ നൽകാത്തതിന് പാലക്കാട് സ്കൂൾ വാഹനങ്ങൾക്ക് വക്കീൽ നോട്ടീസ്. പന്നിയങ്കര ടോൾ പ്ലാസയിലൂടെ കടന്ന് പോകുന്ന സ്കൂൾ വാഹനങ്ങൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സ്കൂൾ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കില്ലെന്ന് നേരത്തെ ധാരണയുണ്ടായിരുന്നു.
എന്നാൽ ഇത് ലംഘിച്ചുകൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇരുപത്തഞ്ചോളം വാഹനങ്ങൾക്കായി ലക്ഷക്കണക്കിന് രൂപ അടക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. സ്കൂൾ വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കിയാൽ വിദ്യാർഥികൾ യാത്രക്ക് വലിയ തുക നൽകേണ്ടിവരും.