തൃശ്ശൂര്‍:ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും ബിജെപിയും എന്‍ഡിഎയും എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്താവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി സിപിഐഎം ഡീല്‍ കോണ്‍ഗ്രസിന്റെ മോഹം മാത്രമാണെന്നും രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്ന പാര്‍ട്ടിയല്ല സിപിഐഎമ്മെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ബിജെപി സ്വീകരിച്ച കേരള വിരുദ്ധ നിലപാടിനൊപ്പം കോണ്‍ഗ്രസും ഒപ്പം നിന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കോണ്‍ഗ്രസ് കേരള വിരുദ്ധ സമീപനം സ്വീകരിച്ചു. അതുകൊണ്ട് കേരളം കോണ്‍ഗ്രസിന് കനത്ത ശിക്ഷ നല്‍കും.സിപിഐഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാല്‍ സുരേഷ് ഗോപിയെ രക്ഷിക്കാനാണെങ്കില്‍ അത് നടക്കില്ല. സുരേഷ് ഗോപി തൃശ്ശൂരില്‍ പരാജയപ്പെടുമെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഐഎമ്മിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ സുരേഷ് ഗോപിക്ക് നേട്ടമുണ്ടാകും എന്ന ആലോചന ബിജെപിക്ക് ഉണ്ടാകാം. അതാണ് ഇഡി നടപടിക്ക് പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഐപിഎല്ലിലെ റെക്കോര്‍ഡ് നേട്ടവുമായി ഹൈദരാബാദ്
ഗ്യാരണ്ടി ലഭിച്ചത് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ബിജെപി പ്രകടനപത്രികയുടെ ജനകീയ വിചാരണയാവും തിരഞ്ഞെടുപ്പെന്നും വ്യക്തമാക്കി.കടമെടുപ്പില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അംഗീകരിച്ചു.ഭരണഘടനാബഞ്ചില്‍ എത്തുമ്പോള്‍ കേസിന് വലിയ മാനങ്ങള്‍ കൈവരും.ഫെഡറലിസം സംബന്ധിച്ച നിര്‍ണ്ണായക കേസായി മാറും.കേരളത്തെ കുറിച്ച് പ്രധാനമന്ത്രി കടുത്ത ആക്ഷേപം ഉന്നയിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് വര്‍ഗീയ അജണ്ടയാണെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി രണ്ട് ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നല്കിയ വാഗ്ദാനങ്ങള്‍ അവശേഷിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചു. 70 ശതമാനം വീടുകളും സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.സംസ്ഥാനം ഉണ്ടാക്കിയ നേട്ടത്തിന്മേല് കേന്ദ്രത്തിന്റെ ബ്രാന്റിങ്ങാണ് കേന്ദ്രം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
പ്രധാനമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കള്ളം പറഞ്ഞ് ശീലം തനിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കരുവന്നൂരിന്റെ കാര്യത്തില്‍ കേരളത്തെ തകര്‍ക്കുക എന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി.കേരളത്തിലെ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ചതാണ് സഹകരണ മേഖല. സഹകരണ മേഖല നല്ല നിലയില്‍. ചില മനുഷ്യര്‍ വഴിതെറ്റിയ നിലപാട് സ്വീകരിച്ചു. അത്തരക്കാര്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് കടന്നിട്ടുണ്ട് സഹകരണമേഖലയെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കരുവന്നൂരിന്റെ കാര്യത്തില്‍ നിക്ഷേപകര്‍ക്ക് 117 കോടി തിരിച്ച് നല്കി. കരുവന്നൂര്‍ ബാങ്ക് തകരുകയില്ല. അഴിമതി നടത്തിയവരെ തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. നല്ല നിലയിലാണ് സഹകരണ മേഖലയെ സംരക്ഷിച്ചു പോകുന്നത്. ചിലര്‍ വഴി തെറ്റിയ നിലപാട് സ്വീകരിച്ചു. ഒരു വിട്ടുവീഴ്ചയും വകുപ്പും സര്‍ക്കാരും നല്‍കിയില്ല. കരുവന്നൂര്‍ ബാങ്ക് സാധാരണനിലയില്‍ ആണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നിക്ഷേപം തിരികെ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചിരുന്നു.