റോമാസാമ്രാജ്യം കത്തിയപ്പോൾ ചക്രവർത്തി വീണ വായിച്ചത് പോലെ വനം മന്ത്രിയുടെ ഫാഷന്‍ ഷോയിലെ പാട്ടിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കടുവയുടെ ആക്രമണത്തിൽ രാധ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ഉയർത്തുന്നതിനിടെ സ്ഥലത്തെത്താതെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ പോയ മന്ത്രി എകെ ശശീന്ദ്രന്റെ നടപടിക്കെതിരെയാണ് കെ മുരളീധരന്റെ ഈ വിമർശനം. അതേസമയം കേരളത്തോട് വനം മന്ത്രി മാപ്പ് പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ബ്രൂവറി വിഷയത്തിൽ മുഖ്യമന്ത്രിക്കും എം ബി രാജേഷിനും മാത്രമാണ് താല്പര്യമുള്ളതെന്നും സ്ഥലത്ത് ബ്രൂവറി അനുവദിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. കൂടാതെ എൽഡിഎഫിലെസഖ്യകക്ഷിയായ സിപിഐക്ക് പോലും ബ്രൂവറി വിഷയത്തിൽ താല്പര്യമില്ലെന്നു പാലക്കാട് ബ്രൂവെറി യൂണിറ്റ് സ്ഥാപിക്കില്ലെന്നും . ഇത് ഒരു കാരണവശാലും നടത്താൻ കോൺഗ്രസ് അനുവദിക്കില്ല എന്നും മുരളീധരൻ വ്യക്തമാക്കി . ഇതിനെതിരെ ഏതറ്റം വരെയും പോകുമെന്നും മുരളീധരൻ അറിയിച്ചു.