തിരുവനന്തപുരം: സിപിഎം ദേശീയ തലത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. തനിക്കിപ്പോൾ 77 വയസ്സാണ് പ്രായം .മധുര പാർട്ടി കോൺഗ്രസോടെ താൻ പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിയും എന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.
അതേസമയം പിണറായി വിജയൻ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന് പ്രായപരിധിയിൽ ഇളവ് നൽകും എന്നും ബൃന്ദ കാരാട്ട് പറഞ്ഞു. കേന്ദ്രം ശക്തമായി എതിർക്കുന്ന സർക്കാരിനെ നയിക്കുന്ന മുതിർന്ന നേതാവ് എന്ന പരിഗണന പിണറായി വിജയന് ലഭിക്കും. മുഖ്യമന്ത്രിക്ക് നേരത്തെയും ഇളവ് നൽകിയിട്ടുണ്ടെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അതേസമയം നാളെ ഡൽഹിയിൽ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നുണ്ട്.