മോസ്കോയിൽ നടന്ന ബോംബ് സ്ഫോടനത്തിൽ റഷ്യൻ ഫെഡറേഷന്റെ സായുധ സേനയുടെ റേഡിയേഷൻ, കെമിക്കൽ, ബയോളജിക്കൽ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെ തലവൻ ഇഗോർ കിറിലോവും അദ്ദേഹത്തിന്റെ സഹായിയും കൊല്ലപ്പെട്ടു. ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം.
പൊട്ടിത്തെറിയിൽ പ്രദേശത്തെ കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉക്രെയ്നിൽ നിരോധിത രാസായുധം പ്രയോഗിച്ചതിന് കിറില്ലോവിനെതിരെ കുറ്റം ചുമത്തി ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവം ഉണ്ടാവുന്നത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.