പാലക്കാട്: സംസ്ഥാനത്ത് ഇടിമിന്നലില്‍ വിവിധ സ്ഥലങ്ങളില്‍ അപകടം. പാലക്കാട് ഇടിമിന്നലേറ്റ് തീപിടുത്തമുണ്ടായി. കൊപ്പം വിളത്തൂരില്‍ മിന്നലേറ്റ് കിടക്ക നിര്‍മ്മാണ കമ്പനിക്കാണ് തീപിടിച്ചത്. ഇന്നലെ വൈകീട്ട് എട്ടരയോടെയായിരുന്നു സംഭവം. പാറക്കൽ മൂസയുടെ ഉടമസ്ഥതിയിലുള്ള കിടക്ക നിർമ്മാണ കമ്പനിക്കാണ് തീപിടിച്ചത്.
പാലക്കാട് തന്നെ എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ഉത്സവത്തിന്റെ ഭാഗമായുള്ള കാളവേലയ്ക്കൊപ്പം വന്നവർക്കാണ് മിന്നലേറ്റത്. പരിക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പൈങ്ങാട്ടുപുറത്തും മിന്നലേറ്റ് സ്ക്രാപ് ഗോഡൗണില്‍ തീപിടിച്ചു.