ന്യൂഡല്‍ഹി:ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി.കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 23 വരെ നീട്ടി.ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് വിധി പ്രസ്താവിച്ചത്.കെജ്രിവാളിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.
കേസ് കെട്ടിച്ചമച്ചതാണെന്നും തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജന്‍സികള്‍ വഴി തന്നെയും പാര്‍ട്ടിയെയും വേട്ടയാടുകയാണെന്നുമുള്ള കെജ്രിവാളിന്റെ വാദം കോടതി തള്ളി.ഇതേ വിഷയം പറഞ്ഞു സുപ്രീം കോടതിയില്‍ കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇഡിക്ക് നോട്ടീസ് അയച്ചു.മറുപടി നല്കാന് ഇഡിക്ക് രണ്ടാഴ്ച സാവകാശം നല്‍കിയതായും കോടതി അറിയിച്ചു.
സ്വര്‍ണ വില വര്‍ധിച്ചു,കാരണം യുദ്ധഭീതി
കൂട്ടുപ്രതിയായ കെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡിയും ഏപ്രില്‍ 23 വരെ നീട്ടിയതായി ഉത്തരവ് പാസാക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. ആം ആദ്മി പാര്‍ട്ടിയുടെ ജനപ്രിയ മുഖം ജയിലില്‍ തുടരുന്നത് പാര്‍ട്ടിയുടെ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ തിരിച്ചടിയാകും.അതേസമയം തിഹാര്‍ ജയില്‍ ഭരണകൂടം തലസ്ഥാനത്തെ മുഖ്യമന്ത്രി കൂടിയായ കെജ്രിവാളിനെ കൊടും ക്രിമിനലുകളായിട്ടാണ് കണക്കാക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് ആരോപിച്ചു.