ഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ശരിവച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ അരവിന്ദ് കെജ്രിവാള് സുപ്രീം കോടതിയെ സമീപിച്ചു.അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന് കെജ്രിവാളിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചു.നോക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മറുപടി നല്കി.നിയമ വശങ്ങള് പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.ഹര്‍ജി എപ്പോള്‍ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയില്ല.അടുത്ത നാല് ദിവസം കോടതി അവധിയാണ്.
കഴിഞ്ഞ ദിവസം കെജ്രിവാളിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.കെജ്രിവാളിനേതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ഇഡിയുടെ നീക്കം. കെജ്രിവാളിന്റെ അറസ്റ്റും റിമാന്‍ഡും നിയമപരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഹര്‍ജി തള്ളിയത്. കെജ്രിവാള് ഗൂഢാലോചന നടത്തിയെന്നതിനുള്ള തെളിവുകള്‍ ഇഡി ശേഖരിച്ചിട്ടുണ്ടെന്നും വിചാരണ കോടതിയുടെ അധികാരങ്ങളില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.