ഡല്‍ഹി:രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ആദ്യ ഘട്ടത്തില്‍ ലീഡ് ചെയ്ത് ഇന്‍ഡ്യ മുന്നണി.267 സീറ്റുകളോടെയാണ് ഇന്‍ഡ്യാ മുന്നണി ലീഡ് ചെയ്യുന്നത്.230 സീറ്റില്‍ എന്‍ഡിഎ തൊട്ടുപിന്നില്‍ തുടരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി നിലവില്‍ വാരണാസിയില്‍ പിന്നിലാണ്.
മൂന്നാമൂഴം ലക്ഷ്യമിട്ട് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപിയും മോദി സര്‍ക്കാരിന് അന്ത്യം കുറിക്കാന്‍ ഇന്‍ഡ്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. മോദിക്കെതിരെ 25ലേറെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്‍ഡ്യ സഖ്യത്തില്‍ അണിചേര്‍ന്നിരുന്നു. രാജ്യത്തെ 543 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലമാണ് മണിക്കൂറുകള്‍ക്കകം പുറത്തുവരിക.
എക്സിറ്റ് പോള്‍ ഫലങ്ങളെ അപ്രസക്തമാക്കുന്നതാണ് പുറത്തുവരുന്ന ആദ്യഘട്ട ഫലസൂചനകള്‍. 400 വരെ സീറ്റുകളാണ് വിവിധ എക്സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് പ്രവചിച്ചിരുന്നതെങ്കില്‍ 243 സീറ്റിലാണ് എന്‍ഡിഎ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. എന്‍ഡിഎയ്ക്ക് മുന്നിലാണ് ഇപ്പോള്‍ ഇന്‍ഡ്യ മുന്നണി മുന്നേറുന്നത്.