കൊച്ചി: കേരള ഇൻവെസ്റ്റ്മെന്റ് ഉച്ചകോടിയിൽ 5000 കോടിയുടെ നിക്ഷേപം പ്രാഖ്യപിച്ച് ലുലു. അഞ്ച് വർഷം കൊണ്ട് 5000 കോടി നിക്ഷേപം നടത്തും. ലുലുവിൻറെ ഐടി ടവർ മൂന്ന് മാസത്തിനകം തുടങ്ങും. കൂടാതെ 25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് എം എ യൂസഫലി വ്യക്തമാക്കി.ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയിൽ നിക്ഷേപം നടത്തുമെന്നാണ് പ്രഖ്യാപനം. കമ്പനി വൈസ് ചെയർമാൻ ഹിസ് എക്സലൻസി റിട്ട. ജനറൽ ഷറഫുദ്ദീൻ ഷറഫ് മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യമറിയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് ആൻഡ് ലോജിസ്റ്റിക്സ് ഗ്രൂപ്പ് കമ്പനികളിലൊന്നാണ് ഷറഫ് ഗ്രൂപ്പ്. കൂടാതെ അദാനി ഗ്രൂപ്പ് 30000 കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. തെലുങ്കാനയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേരളത്തിൽ 3000 കോടി രൂപയുടെ നിക്ഷേപ താത്പര്യം അറിയിച്ചിട്ടുണ്ട്.