പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ സംസ്കാരം നാളെ വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് മാവൂർ റോഡിലെ ശ്മശാനത്തിൽ നടക്കും. മൃതദേഹം ഉടൻ വീട്ടിലെത്തിക്കും. പൊതുദർശനമില്ല. ഗവർണർ, മുഖ്യമന്ത്രി അടക്കം നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. എം.ടിയുടെ സാഹിത്യ പ്രവൃത്തികൾ മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ ഉയരങ്ങളിലെത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.