ചെന്നൈ: തമിഴ് വാരിക വികടന്റെ വെബ്സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ടുള്ള കാർട്ടൂണിന്റ പേരിലായിരുന്നു വെബ്സൈറ്റിനെ വിലക്കിയിരുന്നത്. ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടേതാണ് ഉത്തരവ്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്ന ചിത്രമാണ് വികടൻ പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരെ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ താത്കാലികമായി പിന്‍വലിക്കണമെന്ന് കോടതി വികടന് നിര്‍ദേശം നല്കി. കാർട്ടൂൺ നീക്കം ചെയ്തതിനു ശേഷം കേന്ദ്രത്തെ അറിയിക്കണം അതിന് ശേഷം മാത്രമായിരിക്കും വെബ്സൈറ്റ് പുനഃസ്ഥാപിക്കുകയെന്നും കോടതി വ്യക്തമാക്കി.
കേസ് മാർച്ച് 21ന് വീണ്ടും പരിഗണിക്കും.