തിരുവനന്തപുരം: മദ്റസാ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്. വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റെന്ന പരാതി ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്നും സംഭവത്തില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന് അംഗം കെ ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. ഇന്നലെ ഉച്ചയോട് കൂടിയാണ് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടത്.
വിഴിഞ്ഞം സ്വദേശിയായ അജ്മല്‍ ഖാന് എന്ന വിദ്യാര്‍ത്ഥിയെ കൂത്തുപറമ്പിലെ കിനാവയ്ക്കല്‍ ഇശാത്തുല്‍ ഉലൂം ദറസിലെ ഉമൈര്‍ ഫൈസി എന്ന അധ്യാപകന് ക്രൂരമായി മര്‍ദ്ദിച്ചത്. മനുഷ്യാവകാശ കമ്മീഷന് കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയെ കേസ് അന്വേഷണത്തിന് ചുമതലപ്പെടുത്തി. കേസില്‍ അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 25-ാം തീയതിയിലെ സിറ്റിങില്‍ അടിയന്തരമായി കേസ് പരിഗണിക്കുമെന്നും കമ്മീഷന് അറിയിച്ചു.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.