മഹാരാഷ്ട്ര : മഹാരാഷ്ട്ര വിധിയെഴുതുകയാണ്. 10% വോട്ടിംഗിൽ ഭാണ്ഡൂപ്പും മുളുണ്ടുമാണ് മുന്നിലുള്ളത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും വോട്ട് രേഖപ്പെടുത്തി. അജിത് പവാറും ഭാര്യ സുനേത്രയും പൂനെ ജില്ലയിലെ ബാരാമതിയിലെ കടേവാഡിയിലാണ് വോട്ട് രേഖപ്പെടുത്തിയത്.
ആളുകൾ വോട്ടുചെയ്യണം, മഹാരാഷ്ട്രയിലെ ജനങ്ങൾ സമാധാനപരമായ രീതിയിൽ നല്ലതീരുമാനം കൈക്കൊള്ളുമെന്ന് എനിക്ക് ഉറപ്പുണ്ട്. നവംബർ 23ന് ശേഷം സംസ്ഥാനത്ത് സർക്കാർ രൂപീകരണ ചുമതല ആർക്കാണ് ജനങ്ങള്‍ ൽകുകയെന്ന് വ്യക്തമാകും. വോട്ട് രേഖപ്പെടുത്തിയ ശേഷം എൻസിപി-എസ്സിപി നേതാവ് ശരദ് പവാർ പറഞ്ഞു,