ടെക്നീഷ്യന്മാരും ദിവസവേതനക്കാരുമായ സിനിമപ്രവർത്തകർക്ക് വീടുകള്‍ നിര്‍മിക്കാൻ സംഭാവന നൽകി തമിഴ് നടൻ വിജയ് സേതുപതി .ചെന്നൈയിലെ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യക്കാണ് 1.30 കോടി രൂപ നടൻ സംഭാവന നൽകിയത്.തമിഴ് സിനിമ, ടെലിവിഷന്‍ രംഗത്തെ 25,000-ഓളം അംഗങ്ങളുള്ള പ്രധാന സംഘടനയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ.
ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് അപ്പാര്‍ട്ട്മെന്റ് നിര്‍മാണത്തിനായി വിജയ് സേതുപതി 1.30 കോടി രൂപ സംഭാവനചെയ്തെന്ന വിവരം സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ചത്. സംഘടന നിര്‍മിക്കുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടം ‘വിജയ് സേതുപതി ടവേഴ്സ്’ എന്ന പേരിലാകും അറിയപ്പെടുകയെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.