മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ വനിതാ ടീം പ്രഖ്യാപിച്ചു. ഏകദിന ക്രിക്കറ്റിൽ ഇന്ത്യന്‍ ടീമില്‍ അവസരം നേടി മലയാളി താരം മിന്നു മണിയും. ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളിൽ മിന്നു മണിയും ഉണ്ടാകും. .
ഒരിടവേളയ്ക്ക് ശേഷമാണ് മിന്നു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്. ഓസ്ട്രേലിയ എ ടീമിനെതിരായ മത്സരത്തില്‍ ക്യാപ്റ്റനായിരുന്ന മിന്നു ബാറ്റുകൊണ്ടും തന്റെ ഓഫ് സ്പിന്നുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ഒന്നാം ഏകദിനവും രണ്ടാം ഏകദിനവും ഡിസംബര്‍ 5 നും 8 നുമായി ബ്രിസ്ബേനിൽ വെച്ചും മൂന്നാം ഏകദിനം ഡിസംബര്‍ 11 ന് പെർത്തിൽ വെച്ചും നടക്കും. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യൻ ക്യാപ്റ്റൻ. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റന്‍.