കൊച്ചി : മമ്മൂട്ടി ആരാധകരെ സംബന്ധിച്ച് ഏറെ പ്രാധാന്യം അർഹിക്കുന്ന ദിവസമാണ് സെപ്റ്റംബർ 7. തങ്ങളുടെ ഇഷ്ട താരത്തിന്റെ ജന്മദിനം വലിയ ജീവ കാരുണ്ണ്യ പ്രവർത്തനങ്ങളുമായാണ് അവർ കൊണ്ടടുക. കഴിഞ്ഞ വർഷം കാൽ ലക്ഷം രക്തദാനമാണ് ലോക മെമ്പാടുമായി നടത്തിയത്.
ഇക്കുറി മുപ്പത്തിനായിരം രക്തദാനമാണ് ലക്ഷ്യമിടുന്നതെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അരുണും പറഞ്ഞു. ആഗസ്ത് 20 ആസ്ട്രേലിയയിൽ തുടങ്ങുന്ന രക്ത ദാന ക്യാമ്പേയിൻ ഒരു മാസം നീണ്ടു നിൽക്കും.
സംഘടന ശക്തമായി നിലവിലുള്ള പതിനേഴു രാജ്യങ്ങളിലും രക്ത ദാന പരിപാടികൾ നടക്കും. മമ്മൂട്ടി ഫാൻസ് പ്രവർത്തകർ മുൻ കൈ എടുക്കുന്ന ക്യാമ്പെയിനിൽ നിരവധി മലയാളികൾ പങ്കാളികൾ ആകാറുണ്ട്. ഇക്കുറിയും ബഹുജന പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്