മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ കേരളത്തിലെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, പേടിഎം തുടങ്ങിയ ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ കേരളത്തിലുടനീളമുള്ള തീയേറ്ററുകളില്‍ ബുക്ക് ചെയ്യാം. ചിത്രം ഏപ്രില്‍ പത്തിന് ആഗോള തലത്തില്‍ റിലീസ് ചെയ്യും. നവാഗത സംവിധായകന് ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കേരളത്തിലെ മുന്നൂറോളം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് സൂചന. ബിഗ് ബഡ്ജറ്റില്‍ മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മമ്മുട്ടിയുടെ ഗെറ്റപ്പ് തന്നെയാണ് ശ്രദ്ധാകേന്ദ്രം. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു നിര്‍ണ്ണായക വേഷത്തിലെത്തുന്നുണ്ട്. ഭ്രമയുഗത്തിന് ശേഷം മമ്മു സിദ്ധാര്‍ഥ് ഭരതനും ഒന്നിക്കുന്നു എന്ന പ്രകത്യേകതയും ചിത്രത്തിനുണ്ട്. ബാബു ആന്റണി, ഹക്കീം ഷാജഹാന്, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.