മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സർവീസിൽ നിന്നും 32.95 കോടിയുടെ വരുമാനം നേടി കെഎസ്ആർടിസി. പമ്പ-നിലയ്ക്കൽ റൂട്ടിൽ ആകെ 1,43,468 ചെയിൻ സർവ്വീസുകളും 35,000 ദീർഘദൂര സർവ്വീസുകളും ഉണ്ടായിരുന്നു. 59. 78 ലക്ഷം ആളുകളാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്തത്. മകരവിളക്ക് ദർശനത്തിനായി എത്തിയ അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് 7 മണി മുതൽ ജനുവരി 15 ന് പുലർച്ചെ 5.30 മണി വരെ ഇടമുറിയാതെ പമ്പ -നിലയ്ക്കൽ റൂട്ടിൽ സർവീസ് നടത്തിയിരുന്നു.