സുഗമവും സുരക്ഷിതവുമായ ശബരിമല മണ്ഡലകാല തീർഥാടനത്തിന് നേതൃത്വം നല്കിയ ദേവസ്വം മന്ത്രി വി.എൻ. വാസവന് തന്ത്രി കണ്ഠര് രാജീവരുടെയും താന്ത്രികചുമതല വഹിക്കുന്ന മകൻ കണ്ഠര് ബ്രഹ്മദത്തന്റെയും അഭിനന്ദനം. മന്ത്രിക്ക് പൊന്നാടയണിയിച്ച് അഭിനന്ദനം അറിയിച്ചത്.മണ്ഡലപൂജയുടെ ഭാഗമായി തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിച്ചശേഷം മകരവിളക്ക് ഒരുക്കം വിലയിരുത്തുന്നതിനായി സന്നിധാനത്തെത്തിയ മന്ത്രി വി.എൻ. വാസവൻ തന്ത്രിയെ സന്ദർശിച്ചപ്പോഴാണ് പൊന്നാടയണിയിച്ചത് .
പരാതികളും പരിഭവങ്ങളുമില്ലാത്ത ഒരു മണ്ഡലകാലമാണ് കഴിയുന്നതെന്നും സർക്കാർ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ മന്ത്രിക്ക് കഴിഞ്ഞതായും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. അതേസമയം 32.50 ലക്ഷത്തിലേറെ ഭക്തർക്ക് ദർശനം ഒരുക്കിയ ശബരിമല മണ്ഡലകാല തീർത്ഥടനത്തിന് ഇന്ന് സമാപനം .മണ്ഡലപൂജ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കും 12:30 ഇടയിൽ നടന്നു .ഇനി മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട വീണ്ടും തുറക്കും .