ഷൊര്‍ണൂര്‍: കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് വഴിയിൽ കുടുങ്ങി. സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട വന്ദേഭാരത് ബാറ്ററി തകരാറിനെ തുടര്‍ന്ന് വഴിയില്‍ പിടിച്ചിടുകയായിരുന്നു. ഒരു മണിക്കൂറോളം വണ്ടി വഴിയില്‍ കിടന്നു. എ സി പ്രവര്‍ത്തിക്കാതെ വന്നതോടെ യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. സാങ്കേതിക തകരാര്‍ പരിഹരിക്കപ്പെട്ടാലേ യാത്ര തുടരാനാകൂ.
അപ്രതീക്ഷിതമായി വന്ദേഭാരത് വഴിയില്‍ കുരുങ്ങിയത് മറ്റ് ട്രെയിന്‍ സര്‍വ്വീസുകളേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വന്ദേഭാരതിന് കടന്നുപോകാനായി വിവിധ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടതോടെ മലബാറിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസ് താറുമാറായിരിക്കുകയാണ്. രാത്രി 10. 40 ന് തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട വന്ദേഭാരതാണ് വഴിയിലായത്.