പാലക്കാട്: മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. നബീസയുടെ മകള്‍ ഫാത്തിമയുടെ മകന് കരിമ്പ പടിഞ്ഞാറേതില്‍ ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ കുറ്റക്കാരെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. തെളിവ് നശിപ്പിച്ചതിന് ബഷീറിന് 7 വര്‍ഷം തടവും 25000 പിഴയും വിധിച്ചിട്ടുണ്ട്.
2016 ജൂണ്‍ 23നാണ് നബീസ കൊല്ലപ്പെട്ടത്. നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭര്‍ത്താവ് ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. കൊലപാതക കുറ്റം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കി.