സി പി സുഗതൻ
മനോരമ ചാനലിന് ഭ്രാന്തിളകി. വടക്കേ ഇന്ത്യയിൽ ക്രിസ്ത്യൻ പീഡനo നടക്കുന്നു എന്നു (വാജ്പയി ഭരണകാലത്തു മനോരമ നടത്തിയ നുണ പ്രചാരണം പോലെ), വ്യാജ വാർത്തകൾ നിരന്തരം പ്രചരിപ്പിക്കുന്ന നയം ഒരു ഇടവേളയ്ക്കു ശേഷം മനോരമ ചാനൽ പുനരാരംഭിച്ചിരിക്കുന്നു. വക്കഫ് ബില്ലിന്റെ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ സമുദായങ്ങൾ ബിജെപിയോട് അടുക്കുന്നു എന്ന തോന്നലിൽ നിന്നും ഹിന്ദു ക്രിസ്ത്യൻ വിടവ് ഉണ്ടാക്കുകയും, കോൺഗ്രസ് വോട്ടു ബാങ്ക് നില നിർത്താനുമുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ് ഇത്തരത്തിലുള്ള നുണ പ്രചാരണങ്ങൾ.
എമ്പുരാൻ എഫക്ട് ആണ് ഗോകുലൻ ഗോപാലന്റെ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ് നടത്താനുള്ള കാരണമെന്ന വ്യാജ വാർത്തയും പ്രചരിപ്പിക്കുന്നു.
ഒറ്റ വാക്കിൽ പറഞ്ഞാൽ മുക്കാൽ വൺ ചാനലിനെക്കാൾ ദേശ വിരുദ്ധ-ഹിന്ദു വിരുദ്ധ ചാനലായി ഇത് അധപ്പതിച്ചിരിക്കുന്നു. അതേ സമയം രാജീവ് ചന്ദ്രശേഖരൻ ബിജെപി കേരള പ്രസിഡന്റ് ആയതോടെ ഏഷ്യനെറ്റ് നടത്തുന്ന ഹിന്ദു വിരുദ്ധതക്കു കുറവ് വന്നിട്ടുണ്ട്. വാർത്തകൾ നിക്ഷ്പക്ഷമായി അവതരിപ്പിക്കാൻ അവർ ശ്രമിക്കുന്നുണ്ടു.
ജനം ചാനൽ ഒരു സംഘി (ഹിന്ദു )ചാനൽ ആകേണ്ടതിനു പകരം ഒരു “ഊള സംഘി” ചാനലായി തന്നെ തുടരുന്നതു കഷ്ടം. അൺപ്രൊഫെഷണൽ അതുകൊണ്ട് അതാരും കാണുന്നില്ല. നഷ്ടത്തിൽ ഓടുന്നു എന്നാണ് അറിയുന്നത്.
മൊത്തത്തിൽ പറഞ്ഞാൽ തമ്മിൽ ഭേദം ഏഷ്യാനെറ്റ് തന്നെ