സാമൂഹിക വിമർശനങ്ങൾ നർമത്തോടെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ടെലിവിഷൻ പരമ്പരയാണ് ‘മറിമായം’. ഈ പരമ്പരയിലെ എല്ലാ അഭിനേതാക്കളും ഒന്നിക്കുന്ന പുതിയ ചിത്രമാണ് പഞ്ചായത്ത് ജെട്ടി. ജൂലൈ 26നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇപ്പോള് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
മറിമായം പരമ്പരയിലെ മുഖ്യസാരഥികളായ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മറിമായത്തിലെ മുഴുവൻ അഭിനേതാക്കൾക്കൊപ്പം തെരഞ്ഞെടുത്ത ഏതാനുംപുതുമുഖങ്ങും അഭിനയിക്കുന്നുണ്ട്.
മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, സലിം കുമാർ, നിയാസ് ബക്കർ , റിയാസ്, വിനോദ് കോവൂർ , രചനാ നാരായണൻകുട്ടി ,സ് ഹോ ശ്രീകുമാർ , ഉണ്ണി രാജാ, രാഘവൻ, മണി ഷൊർണൂർ, ഗീതി സംഗീത, ഒ.പി.ഉണ്ണികൃഷ്ണൻ, ഉണ്ണി നായർ, എന്നിവരാണ് പ്രധാന താരങ്ങൾയാത്രാ സൗകര്യങ്ങൾ കുറഞ്ഞ ഒരു നാട്ടിൻപുറത്തിന്റെ ജീവിതത്തുടിപ്പുകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ നാട്ടിലെ വിവിധ പ്രശ്നങ്ങൾ ഈ ചിത്രത്തിലുടനീളം പ്രതിപാദിക്കുന്നുണ്ട്. ഓരോ പ്രശ്നങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ, അവർക്കിടയിലെ കിടമത്സരങ്ങൾ, രാഷ്ടീയക്കാരുടെ രാഷ്ട്രീയ തന്ത്രങ്ങളും കുതന്ത്രങ്ങളും ഈ ചിത്രത്തിലൂടെ, സമകാലീന പ്രശ്നങ്ങളോടെ തന്നെ അവതരിപ്പിക്കുവാൻ ശ്രമിക്കുകയാണ് സംവിധായകർ.

ഇതിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ സമൂഹത്തിന്റെ പ്രതീകങ്ങളാണ്.ഒരു പഞ്ചായത്തിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.പഞ്ചായത്തിന്റെ പ്രസിഡന്റും, മെംബർമാരുമൊക്കെ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.വളരെ റിയലിസ്റ്റിക്കായും ഒപ്പം നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നു.
ഈ ചിത്രത്തിൽ കൈകാര്യം ചെയ്യുന്ന ഓരോ വിഷയങ്ങളും നമ്മുടെ നാട്ടിലെ പ്രശ്നങ്ങൾ തന്നെയാകുന്നത് ഈ ചിത്രത്തെ പ്രേക്ഷകനുമായി ഏറെ അടുപ്പിക്കുന്നതാണ്.സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – ക്രിഷ് കൈമൾ, എഡിറ്റിംഗ് – ശ്യാം ശശിധരൻ, കലാസംവിധാനം -സാബു മോഹൻ, മേക്കപ്പ് – ഹസൻ വണ്ടൂർ, കോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് അടൂർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -അശ്വിൻ മോഹൻ, അനിൽ അലക്സാണ്ടർ.