വാഹന വിലയില്‍ ഏപ്രില്‍ മുതല്‍ നാല് ശതമാനം വരെ വര്‍ധനവ് വരുത്തുമെന്ന് മാരുതി സുസുക്കി ഇന്ത്യ. വർധിച്ചുവരുന്ന ഉത്പാദന ചെലവുകൾ കണക്കിലെടുത്താണ് പുതിയ നടപടിയെന്ന് കമ്പനി പറയുന്നു. വില വര്‍ധന 4 ശതമാനം വരെയാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോഡലിനെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നു.
എന്‍ട്രി ലെവല്‍ ആള്‍ട്ടോ കെ-10 മുതല്‍ മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വെഹിക്കിള്‍ ആയ ഇന്‍വിക്ടോ വരെയുള്ള മോഡലുകള്‍ ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കി വില്‍ക്കുന്നു. ഫെബ്രുവരി 1 മുതല്‍ വിവിധ മോഡലുകള്‍ക്ക് 32,500 രൂപ വരെ വില വര്‍ധിപ്പിക്കുമെന്ന് ജനുവരിയില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.