മലമ്പുഴ ഡാമിലെ ശുചീകരണ തൊഴിലാളികളുടെ കൂട്ടപിരിച്ചുവിടലിനെതിരെ പ്രതിഷേധവുമായി തൊഴിലാളികള്‍. ജോലിയില്‍ തിരിച്ചെടുക്കുകയോ,നഷ്ടപരിഹാരം നല്‍കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. കോണ്‍ഗ്രസ്,ഐഎന്‍ടിയുസി സംഘടനകളുടെ നേത്യത്വത്തിലാണ് ഇവര്‍ സമരം നടത്തുന്നത്. മലമ്പുഴ ഡാം പരിസരത്തെ ഉദ്യാനം കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അറസറ്റ് എന്നാണ് പൊലീസ് വാദം. സമരത്തില്‍ പങ്കെടുത്ത അറുപത് വയസ്സ് പിന്നിട്ടവരെ അടക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഏകദേശം 96 താത്കാലിക തൊഴിലാളികളെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.