ആലപ്പുഴ : കുട്ടനാട്ടിലെ സിപിഐ-യിലും കൂട്ടരാജി. പാലക്കാടിന്റ കൂട്ടരാജിക്ക് പിന്നാലെയാണ് കുട്ടനാടും കൂട്ടരാജിയില്‍ എത്തിനില്‍ക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേരാണ് സി.പി.ഐ വിട്ടത്.
ഇവരെല്ലാം സിപിഎമ്മിൽ ചേർന്നുവെന്നാണ് റിപ്പോർട്ട്. സി.പി.ഐ വിട്ടവരെ സി.പി.എം ജില്ല സെക്രട്ടറി ആർ.നാസറിൻറെ നേതൃത്വത്തിൽ സ്വീകരിച്ചു.
സി.പി.എമ്മിനെതിരെ വിമർശനമുന്നിയിച്ച് സി.പി.ഐൽ ചേർന്ന ഏതാനും പേരും തിരികെ എത്തിയവരിൽ ഉണ്ടെന്നാണ് അറിയുന്നത്. ഏരിയ നേതൃത്വത്തോടുള്ള എതിർപ്പാണ് സി.പി.ഐ വിടാൻ കാരണമെന്നാണ് രാജിവച്ചവർ പറയുന്നത്.
എന്നാൽ സംഘടന തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങവേയാണ് രാജി എന്നാണ് സി.പി.ഐ പ്രാദേശിക നേതൃത്വം അറിയച്ചത്.
സി.പി.ഐ സേവ് ഫോറം എന്നപേരിൽ പ്രവർത്തനം തുടങ്ങി. അതിന് പിന്നാലെയാണ് ആലപ്പുഴയിലും പ്രവർത്തകരുടെ രാജിയുണ്ടായിരിക്കുന്നത്.