തിരുവനന്തപുരം:സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. രണ്ട് കമ്മീഷണര്‍മാരെയും ഏഴ് ജില്ലാ പൊലീസ് മേധാവിമാരെയുമാണ് മാറ്റിയത്. കോഴിക്കോട് റൂറല്‍, കാസര്‍കോട്, കണ്ണൂര്‍ റൂറല്‍ കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്. തിരുവനന്തപുരത്തും കൊച്ചിയിലും ഇനി മുതല്‍ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ട് ഡിസിപിമാര്‍ വീതം ഉണ്ടാകും. കാഫിര്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കും മാറ്റമുണ്ട്.
കാഫിര്‍ കേസ് അന്വേഷിച്ചിരുന്ന കോഴിക്കോട് റൂറല്‍ എസ്പിയെ അരവിന്ദ് സുകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. കേസിന് മേല്‍നോട്ടം വഹിച്ചിരുന്ന കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. തൃശൂര്‍ റെയ്ഞ്ചിലേക്കായിരുന്നു മാറ്റം. കോഴിക്കോട് കമ്മീഷണര്‍ രാജ്പാല് മീണയാണ് പുതിയ കണ്ണൂര്‍ ഡിഐജി. വയനാട് എസ്പിയായ ടി.നാരായണനെ കോഴിക്കോട് കമ്മീഷണറാക്കി. ആലപ്പുഴ എസ് പിയായ ചൈത്ര തെരേസ ജോണിനെ കൊല്ലം കമ്മീഷണറായി. ഉരുള്‍പൊട്ടലില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് എസ്പി തപോഷ് ബസുമത്രിയാണ് പുതിയ വയനാട് ജില്ലാ പൊലീസ് മേധാവി.
നിധിന് രാജാണ് കോഴിക്കോട് റൂറല്‍ എസ്പിയാക്കി. ഡി ശില്‍പ്പയാണ് കാസര്‍കോട് എസ് പി കോട്ടയം ഷാഹല്‍ ഹമീദും പത്തനംതിട്ട -സുജിത് ദാസും എസ്പമാരാകും. തിരുവനന്തപുരം, കൊച്ചിയിലും ഐപിഎസ് റാങ്കിലുള്ള രണ്ട് എസ്പിമാരെ ഡെപ്യൂട്ടി കമ്മീഷണര്‍മാരാക്കി. സംസ്ഥാനത്ത് 70 ലധികം എസ്പിമാര് വന്ന സാഹചര്യത്തിലാണ് പുതിയ തസ്തികള്‍ സൃഷ്ചിച്ച് ജൂനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയത്.