താമരശ്ശേരി ചുരത്തിൽ അപകടത്തിൽപെട്ട ജീപ്പിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പാറക്കൽ ഇർഷാദ് , പൂവിലേരി ഫാരിസ് എന്നിവർക്കെതിരെയാണ് കേസ്. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
താമരശ്ശേരി ചുരം രണ്ടാം വളവിന് താഴെ വെച്ച് ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. ജീപ്പ് കൊക്കയിലേക്ക് വീഴുകയായിരുന്നു. 60 അടി താഴ്ചയിൽ നിന്നും ആളുകൾ ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ വച്ച് നടന്ന പരിശോധനയിലാണ് ഇർഷാദിന്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎയുടെ പാക്കറ്റ് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ജീപ്പിൽ നിന്ന് രണ്ട് പാക്കറ്റ് എംഡിഎംഎ കൂടി കണ്ടെത്തി.