ന്യൂഡല്‍ഹി: മാണ്ഡി എംപി കങ്കണ റണാവത്തിനെതിരെ ബിജെപി. പിന്‍വലിച്ച കര്‍ഷക നിയമങ്ങള്‍ തിരികെകൊണ്ടുവരണമെന്ന കങ്കണയുടെ പരാമര്‍ശത്തെ അപലപിച്ചാണ് ബിജെപി രംഗത്തെത്തിയത്. പാര്‍ട്ടിയുടെ പേരില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കങ്കണയ്ക്ക് അധികാരമില്ലെന്നാണ് ബിജെപിയുടെ നിലപാട്.
കങ്കണ പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്നും കര്‍ഷക നിയമത്തില്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാട് ഇത്തരത്തിലല്ലെന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ പറഞ്ഞു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കര്‍ഷക നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്നും കര്‍ഷകര്‍ തന്നെ ഇത് ആവശ്യപ്പെടണമെന്നും കങ്കണ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ബിജെപിക്കും കങ്കണയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.