വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീന ഫുട്ബോൾ ടീമിൽ മെസി ഉണ്ടാകില്ല. ബ്രസീലിനും എതിരായ മത്സരങ്ങൾ താരത്തിന് നഷ്ടമാകും. അറ്റ്ലാൻ്റ യുണൈറ്റഡിനെതിരായ ഇൻ്റർ മിയാമിയുടെ മത്സരത്തിൽ താരത്തിന് പരുക്ക് പറ്റി എന്നാണ് റിപ്പോർട്ടുകൾ. ലയണൽ സ്കലോണി പ്രഖ്യാപിച്ച അന്തിമ ടീമിൽ മെസി ഇല്ല. ആദ്യം പ്രഖ്യാപിച്ച സാധ്യത ടീമിൽ മെസ്സി ഉണ്ടായിരുന്നു.
ഇടവേളക്ക് ശേഷം മൈതാനത്ത് തിരിച്ചെത്തിയ ലയണല്‍ മെസിയുടെ ഗോളോടെയാണ് അറ്റ്ലാന്റ യുണൈറ്റഡ് എഫ്സിക്കെതിരെ ഇന്റര്‍ മിയാമിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. രണ്ടാം റഗുലര്‍ സീസണില്‍ എം എല്‍ എസിനായി ആദ്യമായി ആണ് മെസി ഗോള്‍ നേടിയത്. അറ്റ്ലാന്റ ആണ് ഗോളടിക്ക് തുടക്കമിട്ടത്. 11-ാം മിനുട്ടില്‍ ഇമ്മാനുവല്‍ ലാറ്റ് ലാത്ത് ആണ് അറ്റ്ലാന്റക്ക് ലീഡ് നല്‍കിയത്. സീസണിലെ തന്റെ മൂന്നാം ഗോള്‍ ആണ് അദ്ദേഹം നേടിയത്. എന്നാല്‍ 20ാം മിനുട്ടില്‍ പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത് മെസി ഗംഭീര ഗോള്‍ നേടുകയായിരുന്നു.