അബുദാബി:യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം രാവിലെ 3.03 ന് ഖോര്ഫക്കാന് തീരത്ത് അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലമുണ്ടായത്.റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയാണ് വിവരം പുറത്ത് വിട്ടത്.ഭൂചലനത്തില്‍ താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടു.എന്നാല്‍ അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.