അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ദീപാവലി ആശംസ പങ്കുവെച്ച് സുനിത വില്യംസ്. ഈ വർഷം ഭൂമിയിൽ നിന്ന് മൈലുകൾ അകലെ ബഹിരാകാശത്താണ് തന്റെ ദീപാവലി ആഘോഷമെന്ന് അമേരിക്കയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസയറിയിക്കുന്നതിനിടെ സുനിത പറഞ്ഞു.
വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് സുനിത വില്യംസ് ആശംസയറിയിച്ചത്. 2024 ജൂണ്‍ 5നാണ് സുനിതാ വില്യംസ് ബോയിംഗിന്റെ സ്റ്റാര്‍ലൈന്‍ ബഹിരാകാശ പേടകത്തില്‍ യാത്ര തിരിച്ചത്. സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. സ്റ്റാർലൈനിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ തകരാറിനെ തുടർന്ന് നിലവിൽ ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടക്കുകയാണ് സുനിത.