ദില്ലി: സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർക്ക് വീരമൃത്യു. സംഭവത്തിൽ മൂന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിലെ വുളാർ വ്യൂ പോയിന്റിന് സമീപമാണ് അപകടം നടന്നത്.
റോഡിലെ മഞ്ഞുവീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. ടയറുകൾ മഞ്ഞിൽ തെന്നി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.