ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സൈനിക വാഹനം ഗോർജിലേക്ക് മറിഞ്ഞ് 3 സൈനികർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. സൈനിക വാഹനം റോഡിൽ നിന്ന് തെന്നി വുലാർ വ്യൂപോയിൻ്റിന് സമീപമുള്ള ആഴത്തിലുള്ള ഗോർജിലേക്ക് വീഴുകയായിരുന്നു.
മോശം കാലാവസ്ഥ കൊണ്ടുള്ള കാഴ്ച പരിമിതിയാണ് അപകടത്തിന് കാരണമെന്ന് ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്സ് അറിയിച്ചു. പരിക്കേറ്റ സൈനികരെ പ്രദേശവാസികളുടെ സഹായത്തോടെ വൈദ്യസഹായത്തിനായി ഉടനടി മാറ്റി