കൊച്ചി: മന്ത്രി ആർ ബിന്ദുവുമായി വീഡിയോ കോളിൽ സംസാരിച്ച് ഉമ തോമസ് എംഎൽഎ. മിനിസ്റ്ററേ എന്ന് ഉമ തോമസ് ആർ ബിന്ദുവിനെ വിളിക്കുന്നുണ്ട്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ചു വരികയാണെന്നും ഉമ തോമസ് പറഞ്ഞു. കലൂർ സ്റ്റേഡിയത്തിലെ മെഗാ ഭാരതനാട്യ പരിപാടിയ്ക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലാണ് ഉമാ തോമസ്.
‘മിനിസ്റ്ററേ…ആശ്വാസമുണ്ട്. കാണാൻ വന്നതിൽ ഒരുപാട് സന്തോഷം. അസംബ്ലിയിൽ ചിലപ്പം ഉണ്ടാകില്ല’ ഉമ തോമസ് വീഡിയോ കോളിൽ മന്ത്രിയോട് പറഞ്ഞു. ശ്രദ്ധിക്കണമെന്നും വേഗം സുഖം ആകട്ടയെന്നും വിശ്രമിക്കൂ എന്നും മന്ത്രി ഉമാ തോമസിനോട് പറഞ്ഞു. ആശുപത്രിയിൽ നിന്നുള്ള വീഡിയോ എംഎൽഎയുടെ ഫേസ്ബുക്ക് ടീമാണ് പങ്കുവെച്ചത്.