നട്പ്’ എന്ന അടിക്കുറിപ്പോടെ ഉദയനിധിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്.സ്വകാര്യ ചടങ്ങിൽ പങ്കെടുക്കായി ഉദയനിധി കേരളത്തിലെത്തിയ വേളയിലാണ് മന്ത്രിയുടെ സന്ദർശനം. കൂടാതെ സദർശനവേളയിൽ ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ അരുൺ ഷൂരിയുടെ പുതിയ പുസ്തകമായ ‘ദ ന്യൂ ഐക്കൺ: സവർക്കർ ആൻഡ് ദ ഫാക്ട്സ്’ ഉദയനിധിക്ക് മന്ത്രി സമ്മാനമായി നൽകി.
ഹിന്ദു മഹാസഭ നേതാവായ വി ഡി സവർക്കറെക്കുറിച്ചുള്ളതാണ് അരുൺ ഷൂരിയുടെ പുസ്തകം. മാത്രമല്ല 1891-ൽ ഗാന്ധി ഇംഗ്ലണ്ടിൽ നിന്ന് പോയിരുന്നെന്നും അരുൺ ഷൂരി പുസ്തകത്തിൽ പറയുന്നുണ്ട്. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിൽ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതകൂടി ഓർമിപ്പിക്കുകയാണ് പുസ്തകം കൈമാറിയതിലൂടെ മന്ത്രി മുഹമ്മദ് റിയാസ് എന്നാണ് വിലയിരുത്തപ്പെടുന്നത്.