തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും ആർ പാർവതി ദേവിയുടെയും മകൻ പി ഗോവിന്ദ് വിവാഹിതനായി. എറണാകുളം തിരുമാറാടി തേങ്ങാ അര കളപ്പുരക്കൽ ജോർജിന്റെയും റെജിയുടെയും മകൾ എലീന ജോർജ് ആണ് വധു. മന്ത്രി മന്ദിരമായ റോസ് ഹൗസിൽ വച്ച് വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ വളരെ കുറച്ച് രാഷ്ട്രീയ നേതാക്കളും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മന്ത്രി ശിവൻകുട്ടി തന്നെയാണ് വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത് ടിവി തോമസും കെ ആർ ഗൗരിയമ്മയും പ്രണയവിവാഹിതരായ അതേ റോസ് ഹൗസ് തന്നെയാണ് വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു പ്രണയ വിവാഹത്തിന് വേദിയായത്.