തിരുവനന്തപുരം: എന്‍ സി പിയിലെ മന്ത്രിമാറ്റ വിഷയത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് കത്തയച്ച് ശശീന്ദ്രന് പക്ഷം. മന്ത്രിമാറ്റം സംബന്ധിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നകയാണെന്ന് ശശീന്ദ്രന് വിഭാഗം കത്തില്‍ പറയുന്നു. ഇന്നലെ തൃശൂരില്‍ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് വിഷയത്തില്‍ ശരത് പവാറിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ശശീന്ദ്രന് വിഭാഗം കത്തയച്ചത്.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം വര്‍ക്കല ബി രവികുമാര്‍ അടക്കം പത്ത് പേരാണ് കത്തയച്ചിരിക്കുന്നത്.
പാര്‍ട്ടിയെ യുഡിഎഫില്‍ എത്തിക്കാനുള്ള ശ്രമമാണ് പി സി ചാക്കോ നടത്തുന്നത്. പാര്‍ട്ടിയിലെ മറ്റ് നേതാക്കളെ കൂടി കേട്ട് ശരത് പവാര്‍ ന്യായമായ തീരുമാനം ഉടന്‍ എടുക്കണമെന്നും ശശീന്ദ്രന് പക്ഷം കത്തില്‍ പറയുന്നു.