കൊച്ചി : മിസ് കേരള 2024 കീരീടം ചൂടി എറണാകുളം സ്വദേശി മേഘ ആന്റണി. എറണാകുളം സെന്റ് തെരേസാസ് കോളേജ് വിദ്യാർഥിനിയാണ് മേഘ . കോട്ടയം സ്വദേശി അരുദ്ധതി ഫസ്റ്റ് റണ്ണറപ്പും തൃശൂർ സ്വദേശി ഏയ്ഞ്ചൽ ബെന്നി സെക്കന്റ് റണ്ണറപ്പായുമായി.
19 പേരാണ് മിസ് കേരള 24-ാമത് പതിപ്പിന്റെ അവസാന ഘട്ടത്തിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി കൊച്ചി ഗ്രാന്റ് ഹയാത്തിലായിരുന്നു ഫൈനൽ.