കാസർഗോഡ് : പൈവളിഗയിൽ നിന്ന് മൂന്നാഴ്ച മുൻപ് കാണാതായ പെൺക്കുട്ടിയെയും അന്നേ ദിവസം കാണാതായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. 15കാരി പെൺകുട്ടി, ഇവരുടെ അയൽവാസിയായ പ്രദീപ് എന്നിവരെയാണ് വീടിന് സമീപമുള്ള സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .
പോലീസ് അന്വേഷണം തുടർന്ന്കൊണ്ട് ഇരിക്കെയായിരുന്നു ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. പ്രദീപ് ഓട്ടോ ഡ്രൈവറാണ് .ഇരുവരുടെയും മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു . മൊബൈൽ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരണ വാർത്ത പുറത്ത് വരുന്നത്.