തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ കുടുംബത്തിന് നേരെ വധഭീഷണി. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചത്. ഊമക്കത്ത് വഴിയാണ് ഭീഷണി എത്തിയത്. ഇതോടെ കുടുംബത്തിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ഭീഷണിക്കത്ത് പി വി അന്‍വര്‍ പൊലീസ് മേധാവിക്ക് കൈമാറി.
എഡിജിപി എം ആര് അജിത് കുമാര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വധഭീഷണി. ഡിജിപിക്ക് തെളിവുകള്‍ കൈമാറിയ പി വി അന്‍വര്‍ പാര്‍ട്ടി സെക്രട്ടറിക്കും ഇടതുമുന്നണി കണ്‍വീനര്‍ക്കും പരാതി നല്‍കും. വി അന്‍വറിന്റെ ആരോപണത്തില്‍ കഴിഞ്ഞ ദിവസം എഡിജിപിയുടെ മൊഴി രേഖപ്പെടുത്തി.
Your article helped me a lot, is there any more related content? Thanks!