മഹാരാഷ്ട്ര : സ്റ്റാന്‍ഡപ് കോമഡി പരുപാടിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ പരിഹസിച്ചു എന്നാരോപിച്ച് ശിവസേന പാർട്ടി പ്രവർത്തകർ മുംബൈയിലെ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ആരോപണവിധേയനായ കുനാല്‍ കമ്രയുടെ ചിത്രങ്ങൾ ഹോട്ടലില്‍ തള്ളിക്കയറി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നതിനിടെ ശിവസേന പ്രവര്‍ത്തകര്‍, കത്തിക്കുകയും ചെയ്തു. ‘നയാ ഭാരത്’ എന്ന പേരില്‍ നടത്തിയ ഷോയില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോഴായിരുന്നു കാമ്ര ഷിൻഡെയെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായുള്ള ബന്ധത്തേയും ഷിൻഡെയുടെ രൂപത്തെയും പരിഹസിച്ചുകൊണ്ടായിരുന്നു പാട്ടിലെ വരികള്‍.
കൂടാതെ മാഹാരാഷ്ട്രയിലെ രാഷ്ട്രീയത്തെ കുറിച്ചും കാമ്ര സംസാരിച്ചു. മട്ടു പാർട്ടിക്കളിൽ ഭാഗമായിരുന്ന ശിവസേനയുടെ കൊഴിഞ്ഞുപോക്കും അത് വോട്ടർമാരിൽ ഉണ്ടാക്കിയ ആശയക്കുഴപ്പത്തെ പറ്റിയും കാമ്ര പരുപാടിയിൽ സംസാരിച്ചിരുന്നു. അതേസമയം ഇയാൾക്കെതിരെ ശിവസേന പ്രവര്‍ത്തകന്റെ പരാതിയില്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു.