കുവൈത്ത് സിറ്റി: രാമായണവും മഹാഭാരതവും അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കുവൈത്ത് സ്വദേശികളെ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബ്ദുള്ള അല്‍ ബാരൂണ്‍, അബ്ദുല്‍ ലത്തീഫ് അല്‍ നെസെഫ് എന്നീ യുവാക്കളെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചു.
വിവര്‍ത്തനം ചെയ്ത കോപ്പികളില്‍ മോദി ഒപ്പിട്ടു നല്കി. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും വിവര്‍ത്തനം ചെയ്യുന്ന ഉദ്യമങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ ആഗോള ജനപ്രീതിയെ എടുത്തുകാട്ടുന്നതായും മോദി കുറിച്ചു. ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയതായിരുന്നു പ്രധാനമന്ത്രി.