നാഗ്പുർ : പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തിയത് വിരമിക്കൽ അറിയിക്കാനാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. അടുത്തതെരഞ്ഞെടുപ്പിന് മുൻപ് മോദി വിരമിക്കുമെന്നും പകരം അടുത്ത നേതാവ് മഹാരാഷ്ട്രയിൽ നിന്നായിരിക്കും എന്ന കാര്യമാണ് തനിക്ക് അറിയാനായതെന്നും സഞ്ജയ് മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം നാഗ്പുർ സന്ദർശനത്തിന് ശേഷം മോദി ആര്‍എസ്എസിനെ ഇന്ത്യയുടെ അനശ്വര സംസ്കാരത്തിന്റെ ‘ആല്‍മരം’ എന്നാണ് വിശേഷിപ്പിച്ചത്.
കൂടാതെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി പദത്തിലിരിക്കെ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 2012-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ആർഎസ്എസ് ആസ്ഥാനത്തെത്തിയിരുന്നു.പിന്നീട് 2013 ലായിരുന്നു എത്തിയത്.