ആൻഫീൽഡിലെ തന്റെ അവസാന സീസണായിരിക്കും എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ലിവർപൂൾ താരം മുഹമ്മദ് സലാ ‘ക്ലബിലെ എന്റെ അവസാന വർഷമായതിനാൽ ഈ സീസൺ പ്രീമിയർ ലീഗ് നേടണമെന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. ഈ നഗരത്തിന് പ്രത്യേകമായ എന്തെങ്കിലും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, ‘ എന്ന് കൈ സ്പോർട്സ് അഭിമുഖത്തിൽ സല പറഞ്ഞു.
തന്റെ ക്ലബിലെ അവസാന വർഷമാണ് ഇത്. ആറ് മാസമായി, കരാർ ചർച്ചയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല, ഞങ്ങൾ പുരോഗതിയിൽ നിന്നും വളരെ അകലെയാണ്, അതിനാൽ കാത്തിരുന്ന് കാണേണ്ടതുണ്ട്, എന്നും ‘സലാ പറഞ്ഞു. 2017ൽ ലിവർപൂളിൽ ചേർന്ന സലാ, അവരുടെ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് വിജയങ്ങളിൽ നിർണായക പങ്ക് വഹിക്കുകയും ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരവുമാണ്.